പീരുമേട്: 62 മൈൽ സ്വകാര്യ ഏലത്തോട്ടത്തിലെ ഏലകൃഷി ആന കൂട്ടമെത്തി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ സരസിൽ വീട്ടിൽ ശങ്കരൻ പിള്ള യുടെ ഒരേക്കറോളം വരുന്ന ഏലക്കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം വീടിനുമുറ്റത്ത് നിന്നിരുന്ന വാഴയും മറ്റ് കൃഷികളും നശിപ്പിച്ചു. ഭീതിയോടെ വീട്ടിനുള്ളിൽ കഴിയേണ്ട സാഹചര്യമാണ് ഉള്ളതെന്നും ഇവർ
പറയുന്നു. ഒരാഴ്ചക്കാലമായി കാട്ടാന സ്ഥിരമായി കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും പോളിടെക്നിക് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം വരെ കാട്ടാനം എത്തിയതോടുകൂടി ഇവിടേക്ക് കുട്ടികൾ പഠനത്തിനായി വരാൻ മടിക്കുന്നതായും ശങ്കരൻപിള്ള പറഞ്ഞു.ഇതേസമയം കാട്ടാന കഴിഞ്ഞ ആഴ്ചയിൽ ഈപ്പച്ചൻ എന്ന ആളുടെ കൃഷിയിടത്തിലെത്തുകയും ഏലകൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.