പീരുമേട് : പാമ്പനാർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ
സഹകരണ സംരക്ഷണ മുന്നണിക്ക് ഉജ്ജ്വല വിജയം. മത്സരം നടന്ന മുഴുവൻ സീറ്റിലും തൊള്ളായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നണി സ്ഥാനാർഥികൾ വിജയിച്ചത്.ആർ ധനപാലൻ, കെ എ ബദറുദ്ദീൻ, ബെന്നി ജോർജ്, എസ് സാബു, കെ ബി സിജിമോൻ(ജനറൽ), എസ് വിനോദ് രാജ് (എസ് സി/ എസ്ടി), എസ് മുരുകൻ (40 വയസ്സിനു താഴെ), സന്ധ്യാ മോൾ, സ്മിത ഷൈജൻ(വനിത), ജി സുധാ (40 വയസ്സിൽ താഴെ) എന്നിവരാണ് വിജയിച്ച സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ. നിക്ഷേപക പ്രതിനിധി മണ്ഡലത്തിൽ മത്സരിച്ച മുന്നണി സ്ഥാനാർത്ഥി പി കെ പ്രസാദ് എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ പതിനഞ്ചു വർഷമായി തെരഞ്ഞെടുപ്പുകളിൽ ഒന്നും മത്സരിച്ചിരുന്നില്ല.യുഡിഎഫ് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ വലിയ തോതിലുള്ള വ്യാജ പ്രചാരണമാണ് തിരഞ്ഞെടുപ്പിൽ ഉയർത്തിയത്.