വെങ്ങല്ലൂർ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആരവല്ലിക്കാവ് ക്ഷേത്ര ഭരണസമിതി, നടയിൽക്കാവ് ക്ഷേത്ര ഭരണ സമിതി, വെങ്ങല്ലൂർ ബാലഗോകുലം എന്നിവയുടെ സൗയുക്താഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെയും വെങ്ങല്ലൂർ ആരവല്ലിക്കാവിൽ നിന്ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് നടക്കുന്ന ശോഭായാത്രയുടേയും വിജയകരമായ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബാലഗോകുലം രക്ഷാധികാരി എം.എ. മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ അദ്ധ്യക്ഷൻ എ.ജി. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്. വിഭാഗ് പ്രചാർ പ്രമുഖ് പി. ആർ. ഹരിദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, പി.ആർ. രമേശ് ബാബു, ഡി. അനിൽകുമാർ, പി.ആർ. രാമകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. ഡി. അനിൽകുമാർ, എം.കെ. ശിവശങ്കരൻ നായർ (രക്ഷാധികാരിമാർ), എം.എ. മണി (അദ്ധ്യക്ഷൻ), ഷാജി പി.പി. (ഉപാദ്ധ്യക്ഷൻ), പി.ആർ. രമേശ്ബാബു (ജനറൽ കൺവീനർ) എൻ. അജിത്കുമാർ (ഖജാൻജി) പി.പി. സാനു, അനൂപ് കെ.ജി., അശോക് കുമാർ കെ.ആർ, സജിമോൻ, എസ്., രതീഷ്‌കുമാർ പി.സി. (കൺവീനർമാർ), കവിത സിബി, അമൃത (ആഘോഷ പ്രമുഖ്മാർ) പി.ആർ. രാമകൃഷ്ണൻ നായർ, പി.എസ്. കാർത്തികേയൻ, പ്രമോദ് പി.വി, ബി. സാബു, അജു ധർമ്മിഷ്ഠൻ, സുമേഷ് ബാബു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരുൾപ്പെടെ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.