അടിമാലി :ആനച്ചാൽ മൂന്നാർ റോഡിൽ ചിത്തിരപുരത്തിനും ചെകുത്താൻ മുക്കിനും ഇടയിൽ മരത്തിന്റെ ശിഖരം ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് വീണു. അടിമാലിയിൽ നിന്നും മൂന്നാറിന് പോയ അടിമാലി സ്വദേശിയുടെ ഒമിനി വാനിനു മുകളിലേക്കാണ് മരം വീണത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. അര മണിക്കൂറോളം സ്തംഭിച്ച റോഡ് ഗതാഗതം മരം വെട്ടിനീക്കിയതിനു ശേഷം പുനസ്ഥാപിച്ചു. അപകട ഭീഷണി ഉയർത്തുന്ന ധാരാളം മരങ്ങളാണ് റോഡരുകിൽ നിൽക്കുന്നത്.