അടിമാലി: ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 200 അധികം വോളണ്ടിയേഴ്സിനായി ട്രെയിനിംഗ് പ്രോഗ്രാം നടന്നു . പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം നിർവഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സി .ഡി ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ .കൃഷ്ണമൂർത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ .എസ് സിയാദ്, ഷേർളി മാത്യു, റൂബി സജി, ഷിജീ ഷിബു ,രഞ്ജിത, കോർഡനേറ്റർ ഏലിയമ്മ, എന്നിവർ സംസാരിച്ചു. ട്രെയിനിങ് പ്രോഗ്രാമിന് സഫീന, അശ്വതി എന്നിവർ നേതൃത്വം നൽകി. അടിമാലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകളലേക്കും ഡിജിറ്റൽ സാക്ഷരത പദ്ധതി എത്തിക്കുമെന്നും പഞ്ചായത്ത് ഡിജിറ്റൽ പഞ്ചായത്തായി മാറ്റുമെന്നും വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അറിയിച്ചു