തൊടുപുഴ: കണ്ണന്റെ പിറന്നാൾദിനമായ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിൽ (ആഗസ്റ്റ് 26) ഭക്തജനപങ്കാളിത്തത്തോടെ 1111 ലിറ്റർ പായസവും, 5555 ഉണ്ണിയപ്പവും വഴിപാടായി നടത്തുന്നു. ഭക്തജനങ്ങൾക്ക് പായസത്തിനുള്ള പാലും, പഞ്ചസാരയും അരിപൊടിയും വഴിപാടായി സമർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അന്നേദിവസം രാവിലെ 8 മുതൽ പാൽപായസവും ഉണ്ണിയപ്പവും വഴിപാടു കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്. പാൽപ്പായസത്തിനും ഉണ്ണിയപ്പത്തിനും വഴിപാട് കൗണ്ടറിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.