ചെറുതോണി: നാരകക്കാനം ഡബിൾ കട്ടിംഗ് ആപ്‌കോസിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ടോമി അമ്പഴത്തിങ്കൽ, തങ്കച്ചൻ വെട്ടുപാറപ്പുറത്ത്, ബിജോ തയ്യിൽ, സജി നെല്ലിക്കുന്നേൽ എന്നിവരാണ് വിജയിച്ചത്. യു.ഡി.എഫിലെ പ്രിയ വരകിൽ, സാലി മുകളേൽ, ജാൻസി മുറിയാട്ടുകുടിയിൽ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആപ് കോസ് പ്രസിഡന്റായി കോൺഗ്രസിലെ ടോമി അമ്പഴത്തിങ്കൽ, വൈസ് പ്രസിഡന്റായി കേരളാ കോൺഗ്രസിലെ സാലി മുകളേൽ എന്നിവരെ തിരഞ്ഞെടുത്തു.