ആലക്കോട്:ബി.എം.എസ്. സ്ഥാപന ദിനത്തോടനുബന്ധിച്ച് നാഗാർജുന യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമം ദേശീയ നിർവ്വാഹക സമിതി അംഗം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിബി വർഗീസ്, ജില്ലാ ഉപാദ്ധ്യക്ഷൻ രാജേഷ്, സുകുമാർ .എസ്. മേനോൻ, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാർ, ട്രഷറർ ജോമി മാത്യു എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ കുട്ടികളിൽ പഠനത്തിനു മികവ് പുലർത്തിയവരെയും, പ്രശസ്ത മേളം മുടിയേറ്റ് കലാകാരൻ കീഴില്ലം ഗോപാലകൃഷ്ണൻ, വയലിൻ ആർട്ടിസ്റ്റ് ജയന്തി രാജീവൻ എന്നിവരെ ആദരിച്ചു. ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.