sanal

തൊടുപുഴ:ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷൻ നാൽപത്തിനാലാം ജില്ലാ സമ്മേളനം ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി സനൽബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് റോജൻ സാം അദ്ധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായ ഖാദി തൊഴിലാളികളുടെ മക്കൾക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി
ടി.ബൈജു ഉപഹാരം നൽകി. എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി പ്രസുഭകുമാർ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.മധു,അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.കെ.സജിമോൻ, ട്രഷറർ എ.വി. ജിഷ, സംസ്ഥാന സെക്രട്ടറി എ.വി.സജു, ഇ. നാസർ,ബിൻസി വേണു,ദിവ്യ അനൂപ്, എ.വി ജിഷ എന്നിവർ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികളായി റോജൻ സാം ( പ്രസിഡന്റ് ),
ജോജോ ജോസ് ( വൈസ്. പ്രസിഡന്റ് ) ടി.കെ സജിമോൻ (സെക്രട്ടറി)പി.കെ സജി
( ജോ. സെക്രട്ടറി)എ.വി.ജിഷ (ട്രഷറർ ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.