തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ ഘടകത്തിന്റെയും ഇടുക്കി പ്രസ് ക്ലബിന്റെയും പ്രസിഡന്റായി വിനോദ് കണ്ണോളിയും (മംഗളം) സെക്രട്ടറിയായി ജെയ്സ് വാട്ടപ്പിള്ളിലും (ദീപിക) തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ ട്രഷറർ: ആൽവിൻ തോമസ് (ന്യൂസ് മലയാളം), വൈസ് പ്രസിഡന്റ് ലത്തീഫ് കാസിം (ചന്ദ്രിക), ജോയിന്റ് സെക്രട്ടറി: അഖിൽ സഹായി (കേരളകൗമുദി), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അനീഷ് ടോം (ഏഷ്യാനെറ്റ് ന്യൂസ്), വൈശാഖ് എൻ.വി (ജന്മഭൂമി), ഷിയാസ് ബഷീർ (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്), നന്ദു വി.വി (ദേശാഭിമാനി).
എം.എൻ. സുരേഷ് (ജയ്ഹിന്ദ് ടി.വി) വരണാധികാരിയും പി.ടി. സുഭാഷ് (കേരളകൗമുദി) ഉപവരണാധികാരിയുമായിരുന്നു.