കുമാരമംഗലം: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 17ന് കർഷക ദിനാഘോഷവും കർഷകരെ ആദരിക്കൽ ചടങ്ങും നടക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്തിലുള്ള മുതിർന്ന കർഷകൻ, ജൈവകർഷകൻ, വിദ്യാർത്ഥി കർഷകൻ, കർഷകത്തൊഴിലാളി വിഭാഗത്തിലുള്ള കർഷകൻ, പട്ടികജാതി/ പട്ടികവർഗ്ഗ കർഷകൻ, വനിതാ കർഷക എന്ന വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകൻ കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരനും കൃഷി ഉപജീവനമാർഗമായി മാറ്റിയവരുമായിരിക്കണം. മുതിർന്ന കർഷകരുടെ വിഭാഗത്തിൽ 70 വയസിന് മുകളിൽ പ്രായമുള്ള കർഷകർക്ക് അപേക്ഷിക്കാം. ജൈവ കർഷക അവാർഡിനായി അപേക്ഷിക്കുന്നവർ കഴിഞ്ഞ മൂന്ന് വർഷമായി പൂർണമായും ജൈവകൃഷി ചെയ്യുന്നവരായിരിക്കണം. യുവകർഷക അവാർഡിനായി അപേക്ഷിക്കുന്ന കർഷകർ 18- 40 ഇടയിൽ പ്രായമുള്ളവരാവണം. സമ്മിശ്ര കർഷക അവാർഡിന് അപേക്ഷിക്കുന്ന കർഷകർ കൃഷി അനുബന്ധ മേഖലകൾ ഉൾപ്പെട്ട കർഷകനാവണം. വിദ്യാർത്ഥി കർഷക അവാർഡിന് സ്‌കൂൾ തലത്തിലുള്ള വിദ്യാർത്ഥികളെ പരിഗണിക്കും. അപേക്ഷകൾ കുമാരമംഗലം കൃഷിഭവനിൽ ആഗസ്റ്റ് അഞ്ചിന് മുമ്പ് നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.