നാഗപ്പുഴ: എസ്.എൻ.ഡി.പി യോഗം നാഗപ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖ പുതുതായി പണി കഴിപ്പിച്ച പ്രാർത്ഥനാ ഹാളിൽ തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ശാഖാ സെക്രട്ടറി ഗിരിജ സുജാതൻ വരവ് ചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ബൈജു പൊൻപനാൽ (പ്രസിഡന്റ്), ഗിരിജാ സുജാതൻ (സെക്രട്ടറി), ഇ. ബിബിൻ (യൂണിയൻ പ്രതിനിധി) എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഗിരിജ ശിവന്റെ അദ്ധ്യക്ഷതയിൽ ശാഖാ വനിതാസംഘം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. കമലാക്ഷി ശിവൻ (സെക്രട്ടറി), നളിനി ബാലകൃഷ്ണൻ (പ്രസിഡന്റ്) എന്നിവരെയും കുമാരിസംഘം പ്രസിഡന്റായി അമേയ അഭിലാഷിനെയും സെക്രട്ടറിയായി ആതിര സതീഷിനെയും യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റായി രാഹുൽ വിനോദിനെയും സെക്രട്ടറിയായി രാഹുൽ രാജുവിനെയും സംഘടനകളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ് ഇ.കെ. രാജു സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാംഗവും കുവൈറ്റ് സാരഥിയുടെ പ്രവർത്തകനുമായ ഷാജൻ കുമാർ എലവുശ്ശേരിൽ, പ്രൊഫ. വി.എസ്. റെജി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വനിതാ സംഘം സെക്രട്ടറി കമലാക്ഷി ശിവൻ നന്ദി പറഞ്ഞു.