കട്ടപ്പന: പുളിയന്മല ഓഫീസിൽ ചേർന്ന ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ അടിയന്തരയോഗം വയനാട്ടിൽ ഉണ്ടായ അതിദാരുണമായ പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ ഭാഗത്ത് നിന്ന് ചെയ്യാൻ പറ്റുന്ന എല്ലാ സഹായങ്ങളും ദുരിതമനുഭിവിയ്ക്കുന്ന സഹോദരങ്ങൾക്ക് ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് രാജാ മാട്ടുകാരൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ജോയി,​ കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സിറിയക് തോമസ്, നേതാക്കന്മാരായ പി.കെ. രാജൻ, വക്കച്ചൻ, ദിലിപ്പ്, ബിജു ദാനിയേൽ, കെ.സി. ബിജു, കെ.‌‌ഡി. മോഹനൻ, ബിജു വട്ടമറ്റം തുടങ്ങി ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ രാജു ബേബി സ്വാഗതവും സന്തോഷ് അമ്പിളി വിലാസം നന്ദിയും പറഞ്ഞു.