തൊടുപുഴ: വയനാട് ചൂരൽമലയിലും മുണ്ടക്കെയിലുമുണ്ടായ പ്രകൃതിദുരന്തത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ എ അതീവ ദുഃഖം രേഖപ്പെടുത്തി. വയനാട് ദുരന്തത്തിൽ ഒരു പ്രദേശം ഒന്നാകെ വിറങ്ങലിച്ച് നിൽക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഏവരും മുന്നിട്ടിറങ്ങണം. ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എല്ലാ പിന്തുണയും സഹായവും നൽകണം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ഇത് മനസിലാക്കി മരണപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങൾക്ക് സഹായം അടിയന്തരമായി നൽകണം. ദുരന്തത്തിൽ നഷ്ടമായ പ്രദേശത്തെ വീണ്ടെടുക്കാനും പുനരുദ്ധാരണ നടപടി ത്വരിതപ്പെടുത്താനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.