തൊടുപുഴ: ​വ​യ​നാ​ട്ടി​ലെ​ ദു​രി​തബാ​ധി​ത​ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ എ​ല്ലാം​ ന​ഷ്ടപ്പെ​ട്ട​ സ​ഹോ​ദ​ര​ങ്ങ​ളെ​ ക​ഴി​യു​ന്ന​ രീതി​യി​ൽ​ സ​ഹാ​യി​ക്കാ​ൻ​ വ്യാ​പാ​ര​ ഭ​വ​നി​ൽ​ കൂ​ടി​യ​ അ​ടി​യ​ന്ത​ര​ സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നി​ച്ചു​. ഇ​തി​ന്റെ​ ഭാ​ഗ​മാ​യി​ ഇ​ന്ന് രാ​വി​ലെ​ 1​0​ മു​ത​ൽ​ തൊ​ടു​പു​ഴ​ വ്യാ​പാ​ര​ ഭ​വ​നി​ൽ​ ക​ള​ക്ഷ​ൻ​ പോ​യി​ന്റ് ആ​രം​ഭി​ക്കാ​നും​ യോ​ഗം​ തീ​രു​മാ​നി​ച്ചു​. ഈ​ ജീ​വ​കാ​രു​ണ്യ​ പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ എ​ല്ലാ​ വ്യാ​പാ​രി​ക​ളും​ പൊ​തു​ ജ​ന​ങ്ങ​ളും​ സ​ഹ​ക​രി​ക്ക​ണമെന്ന് മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ​ അ​ഭ്യ​ർ​ത്ഥി​ച്ചു​. നാ​ളെ​ രാ​വി​ലെ​ 1​0ന്​​ ജി​ല്ലാ​ സെ​ക്ര​ട്ട​റി​ നാ​സ​ർ​ സൈറ​ ഉദ്ഘാ​ട​നം​ ചെ​യ്യും. ടി.സി.​ രാ​ജു​ ത​ര​ണി​യി​ലിന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ചേർന്ന​ യോ​ഗ​ത്തി​ൽ​ വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്റ്‌​ സാ​ലി​ എസ്.​ മു​ഹ​മ്മ​ദ്‌​,​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ സി​.കെ.​ ന​വാ​സ്,​ ട്ര​ഷ​ർ​ അ​നി​ൽ​ പീ​ടി​ക​പ​റ​മ്പി​ൽ​,​ വൈ​സ് പ്ര​സി​ഡ​ന്റുമാ​രാ​യ​ നാ​സ​ർ​ സൈ​റ​,​ ഷെ​രീ​ഫ് സ​ർ​ഗം​,​ കെ.പി.​ ശി​വ​ദാ​സ്,​ ​ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ൽ​, ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ഷി​യാ​സ് എം.എച്ച്​,​ ജ​ഗ​ൻ​ ജോ​ർ​ജ്,​ ലി​ജോ​ൺ​സ് ഹി​ന്ദു​സ​ത്താ​ൻ​,​ ഗോ​പു​ ഗോ​പ​ൻ​ എ​ന്നി​വ​ർ​ പ​ങ്കെ​ടു​ത്തു​.