തൊടുപുഴ: വയോധികനെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തി. തൊടുപുഴ മണക്കാട് ചിറ്റൂർ വട്ടമറ്റത്തിൽ സോമശേഖരൻ നായരാണ് (67) മരിച്ചത്. ഇന്നലെ രാവിലെ 10ന് അയൽവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. പതിവായെടുക്കുന്ന പത്രമെടുക്കാൻ ഇന്നലെ രാവിലെ വരാതിരുന്നതോടെ അന്വേഷിച്ച് ചെല്ലുകയായിരുന്നു. തൊടുപുഴ പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. രാത്രി ടെറസിൽ കയറിയപ്പോൾ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നിലൊരു മുറിവുണ്ട്. വീഴ്ചയിൽ പറ്റിയതാണിതെന്നാണ് സംശയം. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരകാരണം കൂടുതൽ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മകൾ: ചിത്ര. മരുമകൻ: ദീപക്.