പീരുമേട്: പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാശ്യപ്പെട്ട് പ്രാഥമികാരോഗ്യത്തിന് മുൻപിൽ പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. എല്ലാ ദിവസവും നിരവധി രോഗികൾ ചികിത്സ തേടി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നത്.കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്ത് എത്തിയതെന്ന് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ പറഞ്ഞു