vijayan
വിജയൻ രാമൻ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ 55കാരനായ പ്രതിക്ക് 24 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കുമളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കുറ്റകൃത്യത്തിൽ പ്രതിയായ ചക്കുപള്ളം പാമ്പാപാറ വിജി ഭവനിൽ കണ്ണൻ എന്ന് വിളിക്കുന്ന വിജയൻ രാമനെയാണ് (55) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷിച്ചു. ഒപ്പം വിവിധ വകുപ്പുകളിലായി നാല് വർഷവും ആറ് മാസത്തേയും കഠിന തടവിനും 5000 രൂപ പിഴയുമാണ് വിധിച്ചത്. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം.