കട്ടപ്പന: പുരാതന അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം 3, 4 തീയതികളിൽ ഇടുക്കി ജലാശയത്തിന്റെ തീരത്ത് നടക്കും. മുൻവർഷങ്ങളിലേതു പോലെ നൂറുകണക്കിന് ഭക്തർക്ക് തർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കും. മൂന്നിന് രാവിലെ ആറുമുതലും നാലിന് പുലർച്ചെ അഞ്ചു മുതലും ക്ഷേത്രം രക്ഷാധികാരി ടി.കെ. രാജുവിന്റെ കാർമികത്വത്തിൽ തർപ്പണം നടത്താനുള്ള സൗകര്യമുണ്ട്. തുടർന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തീർഥാടകർക്ക് ഔഷധക്കഞ്ഞി വിതരണവും നടക്കും.