പടി. കോടിക്കുളം: തൃക്കോവിൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കർക്കടക വാവിനോടനുബന്ധിച്ച് മൂന്നിന് രാവിലെ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ.എൻ. രാമചന്ദ്രൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ കർക്കവാവുബലി നടക്കും. അന്നേദിവസം പിതൃമോക്ഷപ്രാപ്തിക്കായി പ്രത്യേകം തിലഹവനത്തോടു കൂടി പിതൃനമസ്കാരവും അടച്ചുനമസ്കാരവും പുറകിൽ വിളക്ക്,​ നമസ്കാര ഊട്ട്,​ മറ്റ് പിതൃപൂജകൾ എന്നിവ നടത്താൻ സൗകര്യമുണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.ഡി. സോമനാഥും സെക്രട്ടറി എം.ജി. രാജനും അറിയിച്ചു.