കട്ടപ്പന: ഇരട്ടയാർ പറയൻകവലയിൽ തോട്ടിലെ ഒഴുക്കിൽപ്പെട്ട വൃദ്ധയെ കട്ടപ്പന അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇരട്ടയാർ അയ്യമലപടി തറയിൽ മേരി(73)യെയാണ് ചൊവ്വാഴ്ച രാത്രി 7.30 ന് കാണാതായത്. തോടിന്റെ കരയിൽ ചെരിപ്പുകൾ കണ്ടതോടെയാണ് സംശയമുണ്ടായത്. തുടർന്ന് അഗ്‌നിരക്ഷാസേനയും കട്ടപ്പന പൊലീസും നാട്ടുകാരും തിരച്ചിൽ തുടങ്ങി. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് അൽപ്പം അകലെയാണ് വീട്ടമ്മയെ കണ്ടെത്തിയത്.