തൊടുപുഴ: പിതൃക്കൾക്ക് തർപ്പണം നടത്തി മോക്ഷപ്രാപ്തിക്കായി പുണ്യസങ്കേതങ്ങൾ ഒരുങ്ങി. കർക്കിടവാവ് ദിവസം പ്രത്യേക പൂജകളും ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങളും ജില്ലയിലെ ക്ഷേത്രങ്ങളിൽ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഉടുമ്പന്നൂർ: ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രത്തിൽ ശനിയാഴ്ച്ച രാവിലെ 5.30 മുതൽ ബലിതർപ്പണത്തിന് സൺകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം മാനേജർ എൻ. വി അനിൽകുമാർ അറിയിച്ചു.
വഴിത്തല : എസ് എൻ പുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ക്ഷേത്രം മേൽശാന്തി പ്രതീഷ് ശാന്തികളുടെ കർമികത്വത്തിൽ ബലി തർപ്പണം ആരംഭിക്കും. അന്വേഷണങ്ങൾക്ക് 9744003317,9645390765 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
വണ്ടമറ്റം: കുറുമ്പാലിമറ്റം എലമ്പിലാക്കാട് ദേവീക്ഷേത്രത്തിൽ ശനിയാഴ്ച്ച രാവിലെ 5.30 മുതൽ പത്ത്വരെ വൈക്കം ഉണ്ണിശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പിതൃതർപ്പണം നടക്കും. ക്േേത്രത്തിൽ ഗണപതിത്തോമം, ഭഗവതിസേവ, നമസ്ക്കാരം എന്നിവ നടക്കും.
തൊമ്മൻകുത്ത്: നാൽപ്പതേക്കർ ശാന്തിക്കാട് ദേവീമഹാദേവ ക്ഷേത്രത്തിൽ രാവിലെ ആറ്മുതൽ നടക്കുന്ന ബലികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി മനോജ് മേലുകാവ്മ്വം, മേൽശാന്തി സിസ്മോൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, പിതൃനമസ്ക്കാരം, അടച്ചുനമസ്ക്കാരം, പിതൃപൂജ, പിതൃപുഷ്പാഞ്ജലി എന്നിവ നടക്കും.
തേർഡ് ക്യാമ്പ്: മഹാദേവർ ക്ഷേത്രത്തിൽ കർക്കിടകവാവിനോടനുബന്ധിച്ച് ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. അന്നേ ദിവസം ക്ഷേേത്രത്തിൽ തിലഹഹോമം, പിതൃനമസ്ക്കാരം, പിതൃപൂജ, കൂട്ടനമസ്ക്കാരം എന്നിവ നടക്കും. രാവിലെ ഏഴ്മുതൽ ഔഷധക്കഞ്ഞി വിതരണം ചെയ്യും.