land

തൊടുപുഴ: വയനാട് ഉരുൾപൊട്ടലിൽ കൃഷിയിടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി തൊടുപുഴയിൽ പ്രവർത്തിയ്ക്കുന്ന ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്ത് നൽകും. അർഹതപ്പെട്ടവർക്ക് അനുയോജ്യമായ പ്രദേശത്തായിരിക്കും ഭൂമി നൽകുന്നത്. എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് അവർക്കായി കൃഷിത്തോട്ടം ഒരുക്കി കൊടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഭൂമി സ്‌പോൺസർ ചെയ്യാൻ ആളുകൾ മുന്നോട്ടുവന്നാൽ കമ്പനിയുടെ നേതൃത്വത്തിൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ചെയ്ത് ഭൂമി വിട്ടുനൽകും. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായാൽ എസ്റ്റേറ്റുകളിൽ നിന്ന് കൂടുതൽ ഭൂമി ലഭിക്കാനും സാഹചര്യമുണ്ട്. കമ്പനി ചെയർമാൻ അഡ്വ. ബിജു പറയന്നിലം,ഡയറക്ടർ ജോസി കൊച്ചുകുടി,മെമ്പർമാരായ ജോൺ മുണ്ടൻകാവിൽ,അഡ്വ. ജെറിൻ തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.