manhal

നിലേശ്വരം :പള്ളിക്കര ശ്രീ കേണമംഗലം കഴകത്തിൽ 2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കുന്ന നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിനും പെരുങ്കളിയാട്ട മഹോൽസവത്തിനും ആവശ്യമായ പ്രസാദത്തിന് വേണ്ടുന്ന മഞ്ഞൾ കൃഷി നടീൽ പ്രവൃത്തി ഉദ്ഘാടനം പള്ളിക്കര നീരൂക്കിൽ നഗര സഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെപി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡൻ്റ് പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കഞ്ചിയിൽ പദ്മനാഭൻ, ഗോപീകൃഷ്ണൻ, പി രാഘവൻ, ടീ വി രാഘവൻ, കെ. ബാലൻ മാസ്റ്റർ, രാജീവൻ പള്ളിപ്പുറം, കേളു കോടോത്ത്, എം രാധാകൃഷ്ണൻ, രാജു പിലാപ്പളളി, കെ.വി. വേണു,നളിനി രാജീവൻ, സി ഏച്ച് യശോദ,. പി രമേശൻ എന്നിവർ നേതൃത്വം നൽകി.