കാഞ്ഞങ്ങാട്: നാലു വർഷ ഡിഗ്രി കോഴ്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടന പ്രസംഗത്തിനു ശേഷം കോളേജ് തല ഉദ്ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.സുജാത നിർവഹിച്ചു. കോളേജ് മാനേജർ കെ.രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി.വി.ശോഭ, ഡോ.ടി.ദിനേശ്, വി.വി.തുളസി, പി.കെ.ബാലഗോപാലൻ, ആർ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഡോ.എ.മോഹനൻ, ക്യാപ്റ്റൻൻ ഡോ. നന്ദകുമാർ കോറോത്ത്, ഡോ.കെ.വി.വിനീഷ് കുമാർ, ഡോ.എ.എം.അജേഷ്, ഡോ.എൻ.ജി.ശാലിനി, പി.മനോജ്കുമാർ എന്നിവർ പരിചയപ്പെടുത്തി.പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി സ്വാഗതവും ഡോ.എ.മോഹനൻ നന്ദിയും പറഞ്ഞു.