കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം കേരള പി.ഡി.ജി ഫോറം പ്രസിഡന്റ് സി എ.സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ശ്യാം പ്രസാദ് ( പ്രസി.) സി എ.ജിപ്സൺ അലക്സ് (സെക്ര.), സി എ.യതീൻ ചെരിപ്പാടി (ട്രഷറർ)എന്നിവരാണ് ചുമതലയേറ്റത്. മധു മഠത്തിൽ (ജോ.സെക്ര.) , പി.വി.ജയകൃഷ്ണൻ , സതീഷ് കെ.തോമസ്, പി. കണ്ണൻ (വൈസ് പ്രസി.) എന്നിവരാണ് ചുമതലയേറ്റത്. ടൈറ്റസ് തോമസ് സ്‌കോളർഷിപ്പ് വിതരണം നടത്തി. കെ.ശ്രീനിവാസ് ഷേണായ് മുഖ്യപ്രഭാഷണം നടത്തി. കെ.ഗോപി എം.ജെഫ്, ആർ.സി നവീൻ കുമാർ, സെഡ് സി പ്രദീപ് കീനേരി, കുഞ്ഞിരാമൻനായർ എന്നിവർ പ്രസംഗിച്ചു. പി.വി.രാജേഷ് സ്വാഗതവും പി.പി.കുഞ്ഞികൃഷ്ണൻനായർ നന്ദിയും പറഞ്ഞു.