vanam

കൊട്ടിയൂർ: വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി തിരുവാതിര ഞാറ്റുവേലയിൽ കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ കൊട്ടിയൂർ വനാന്തരങ്ങളിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സീഡ് ബോളുകൾ' എറിഞ്ഞു. എൻ.ഇ.പവിത്രൻഗുരുക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധയിനങ്ങളിലുള്ള വിത്തുകൾ ഉൾപ്പെടുത്തി മുന്നൂറിലധികം ബോളുകളാക്കിയാണ് കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഇടബാവലിയിലും പ്രാന്തപ്രദേശങ്ങളിലും നിക്ഷേപിച്ചത്. ആഹാരത്തിനു വേണ്ടി കാടിറങ്ങുന്ന വന്യ മൃഗങ്ങൾക്ക് വനത്തിനുള്ളിൽ തന്നെ ഫലവൃക്ഷങ്ങൾ വളർത്തുകയെന്ന വനംവകുപ്പ് നയം മുൻനിർത്തിയായിരുന്നു ഇത്. കേളകം അസി. കൃഷി ഓഫീസർ അഷറഫ് വലിയപീടികയിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എസ്.സുമിത, പരിസ്ഥിതി പ്രവർത്തകരായ കെ.പി.മോഹൻദാസ് , എൻ.ഇ.പവിത്രൻ ഗുരുക്കൾ കേളകം , ടി.ഡി.രജി,പി.കെ.പ്രജിന, കെ.ഷാജി, വി.എസ്.ജിഷാറാണി എന്നിവർ നേതൃത്വം നല്കി.