കണ്ണൂർ: ശമ്പള പരിഷ്കരണ കുടിശ്ശിക പോലും കൊടുത്തുതീർക്കാത്ത സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ സർവ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പതിന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക പോലും കൊടുത്ത് തീർക്കാൻ ഇടത് സർക്കാരിന് നാളിത് വരെ സാധിച്ചിട്ടില്ല. ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണത്തിന്റെ കമ്മീഷനെ നിയോഗിച്ചിട്ടില്ല.പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന് സർക്കാർ പറഞ്ഞ് പറ്റിച്ചുവെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.
ഫെഡറേഷൻ ഓഫ് ആൾ കേരള യൂനിവേഴ്സിറ്റി എംപ്പോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ജയൻചാലിൽ,സ്റ്റാഫ് ഭാർഗനൈസേഷൻ നേതാക്കളായ ഇ.കെ.ഹരിദാസൻ ,ഇ.കെ സിറാജ്, കെ.എം.ശ്രീമതി,ടി.പി. അശ്വതി , ഷാജി കരിപ്പത്ത് എന്നിവർ നേതൃത്വം നൽകി.