പഴയങ്ങാടി:ഡോക്ടേർസ് ദിനത്തിനോട് അനുബന്ധിച്ച് പഴയങ്ങാടി താലൂക്കാശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പടെയുള്ള ഡോക്ടർമാരെ മാടായി ലോട്ടറി ക്ലബ് ആദരിച്ചു. ഡോക്ടർമാരായ സൂപ്രണ്ട് പി.ടി.അനി, ശ്രിജേഷ് വിജയൻ, പ്രവീൺ പ്രസന്നൻ, ആരതി അന്തർജനം എന്നിവർ ആദരിച്ചു.നിരവധി ആശുപത്രി ജീവനക്കാർ പങ്കെടുത്ത പരിപാടിയിൽ വൈസ് പ്രസിഡന്റ് ടി.ഗോപാലൻ അധ്യക്ഷത വഹിച്ചു. എക്സികുട്ടീവ് സെക്രട്ടറി കെ.എം.രവീന്ദ്രൻ പൊന്നാട അണിയിച്ചു.സെക്രട്ടറി കെ.സുരേഷ്കുമാർ, മുൻ പ്രസിഡന്റ് എസ്.പി.ശ്രീധരൻ, എം.വിനോദ് , രാജൻ അരുണിമ എന്നിവർ സംസാരിച്ചു. ആയുർവേദ ഡോക്ടർമാരായ ക്ലബ്ബ് അംഗങ്ങൾ ഡോ.അബ്ദുൾ മജീദ്, ഡോ.അനൂപ്, ഡോ.പിങ്കി പ്രഭാകരൻ എന്നിവരെയും ടി.ഗോപാലൻ, കെ.സുരേഷ് കുമാർ എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു.