k

കണ്ണൂർ: ഭ്രാന്തുള്ളവർ ഗവർണറാകരുതെന്ന് ഭരണഘടനയിൽ പറയാതിരുന്നത് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറാകുമെന്ന ദീർഘവീക്ഷണം കൊണ്ടാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്. ഭ്രാന്തനാണെങ്കിൽ എം.പിയോ എം.എൽ.എയോ ആകാനാകില്ലെന്ന് ഭരണഘടനയിലുണ്ട്. ഗവർണറാകാൻ പ്രായ പരിധിയെക്കുറിച്ച് മാത്രമാണ് പറയുന്നത്.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച 'ഭരണഘടന വായന, സമീപകാല ഇന്ത്യയിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനിടെയാണ് സ്വരാജിന്റെ വിവാദ പരാമർശം.