syamaprasad-mukharji

പയ്യന്നൂർ:ബി.ജെ.പി അന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ശ്യാമ പ്രസാദ് മുഖർജി അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു. അന്നൂർ ആർഷ വിദ്യാലയത്തിൽ പ്രസിഡന്റ് വിജേഷ് അന്നൂരിന്റെ അദ്ധ്യക്ഷതയിൽ പെൻഷനേഴ്സ് സംഘ് പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറി പി.എൻ.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വാരാജ് ഫൗണ്ടേഷന്റെ പി.എൻ. പണിക്കർ സാഹിത്യ പുരസ്‌കാരം നേടിയ പ്രിയ എസ് യോഗി, അമേരിക്കയിലെ ഗ്ലോബൽ

പീസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റ് ബിരുദം നേടിയ അഭിനേത്രിയും ഗായികയുമായ കലാരത്നം സുമിത്ര രാജൻ എന്നിവരെ അനുമോദിച്ചു.മണ്ഡലം പ്രസിഡന്റ്‌ പനക്കീൽ ബാലകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് യോഗിത് പങ്ങടം എന്നിവർ സംസാരിച്ചു.