rottary

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ റോട്ടറി ക്ലബ്ബിന്റെ 2024-25 വർഷത്തെ പ്രസിഡന്റായി പി.വി.ചന്ദ്രമോഹനൻ,​സെക്രട്ടറി ടി.കെ.റാണി എന്നിവരടങ്ങിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നാലിന് വൈകീട്ട് 7 മണിക്ക് നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എല്ര്രക് ബിജോഷ് മാന്വൽ മുഖ്യാതിഥിയായിരിക്കും. വൃക്ക രോഗികൾക്ക് സൗജന്യഡയാലിസിസിനായി ഗ്ലോബൽ ഗ്രാന്റിന്റെ സഹായത്തോടെ സി.എച്ച്. സെന്ററിൽ നാലു ഡയാലിസ് മെഷീനുകൾ ,​ ചിറ്റലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഭവനനിർമ്മാണം, റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ ആരംഭിച്ച പ്രതിവാര ക്ലിനിക്കിൽ അലോപ്പതി, ആയുർവ്വേദം, ഹോമിയോ ഡോക്ടർമാരുടെ സേവനം , ദന്ത സംരക്ഷണം, പോളിയോ നിർമ്മാർജ്ജനം, മിയാവാക്കി വനവത്കരണം എന്നീ പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.