കണ്ണൂർ:കേരളത്തിലെ സി.പി.എമ്മിന് ത്രിപുരയും ബംഗാളും പാഠമാകണമെന്ന് കണ്ണൂരിൽ നടന്ന മേഖലാ റിപ്പോർട്ടിംഗിൽ പാർട്ടി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബി.ജെ.പിയുടെ കേരളത്തിലെ വളർച്ച ഗൗരവത്തോടെ കാണണം .തിരുത്തൽ ബൂത്ത് തലത്തിൽ നിന്ന് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. മേഖലാ പ്രവർത്തക യോഗത്തിൽ എസ്.എഫ്.ഐക്കെതിരെയും വിമർശനം. എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ട് കുറയാൻ കാരണമായി. എസ്.എഫ്.ഐ നേതാക്കളുടെ പെരുമാറ്റം നന്നാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിമർശിച്ചു.