divya

പേരാവൂർ:മണത്തണ ഗവൺമെന്റ് ഹയർ സെക്കൻ‌ഡറി സ്കൂളിൽ വിജയോത്സവം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു. എസ്.എസ്,എൻ. എം.എം.എസ് സ്കോളർഷിപ്പ് വിജയികളെയും പ്ലസ് വണ്ണിൽ മുഴുവൻ മാർക്ക്‌ നേടിയ എയ്ഞ്ചൽ ജോസിനെയും സിവിൽസർവീസ് പരീക്ഷയിൽ ഉന്നതറാങ്ക് നേടിയ ഷിൽജാ ജോസിനെയും ചടങ്ങിൽ അനുമോദിച്ചു.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, വി.ഗീത,ബ്ലോക്ക് പഞ്ചായത്തംഗം പ്രീതി ലത,ഗ്രാമപഞ്ചായത്തംഗം ബേബി സോജ, പി.ടി.എ. പ്രസിഡന്റ്‌ സി.വി.അമർനാഥ്, പ്രിൻസിപ്പാൾ വി.ബി.രാജലക്ഷ്മി, പ്രധാന അദ്ധ്യാപകൻ കെ.വി.സജി, എം.രാധിക, പി.ഷജോദ്, കെ.എം.വിൻസെന്റ്, എം.എസ്.രാഖിമോൾ, മേഴ്‌സി ലേനാർഡ് എന്നിവർ സംസാരിച്ചു.