കണ്ണൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിച്ച നേതാക്കൾക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കെ.ജി.ഒ.എ ഹാളിൽ മുൻ എം.എൽ.എ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജഹാൻ ഉപഹാര സമർപ്പണം നടത്തി.മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്.സുമ, മുൻ ജില്ലാ സെക്രട്ടറി എം.ബാബുരാജ്, കെ.എൻ.അനിൽ, കെ.പ്രദോഷ് കുമാർ, പി.വി. രവീന്ദ്രകുമാർ, കെ.ദിലീപ് കുമാർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.ഇ.വി. സുധീർ, ടി.വി.സിന്ധു, കെ.എം.രശ്മിത, കെ.വി.ഷിജിത്ത്, സി.എം.സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. ടി.ഒ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു.