leage

പുതിയതെരു :അഴീക്കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഏകദിന ശില്പശാല തദ്ദേശീയം 2025 പുതിയതെരു ഹൈവേ ഓർക്കിഡ് ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ മുസ്തഫ കൊടിപോയിൽ, അഡ്വ.കെ.എ.ലത്തീഫ്, സി പി.റഷീദ് എന്നിവർ ക്ലാസ്സെടുത്തു., ജില്ലാ ഭാരവാഹികളായ വി.പി.വമ്പൻ ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മഹമൂദ് അള്ളാംകുളം, സി കെ.മുഹമ്മദ്, ബി.കെ.അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി .ഹാരിസ്, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി, സി കുഞ്ഞഹമ്മദ് ഹാജി, ടി.കെ.ഹുസൈ തുടങ്ങിയവർ സംസാരിച്ചു പി.വി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സിദ്ദിഖ് പുന്നക്കൽ സ്വാഗതവും മണ്ഡലം ട്രഷറർ എൻ.എ.ഗഫൂർ നന്ദിയും പറഞ്ഞു