മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 75.77 ലക്ഷത്തിന്റെ സ്വർണം പിടിച്ചു. ഇന്നലെ രാവിലെ 9.20ന് അബുദാബിയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് ദക്ഷിണകന്നട സ്വദേശി അൽത്താഫ് അഹമ്മദിൽ നിന്നാണ് 1062 ഗ്രാം സ്വർണം പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലുഗുളിക മാതൃകയിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.