marthoma

കാഞ്ഞങ്ങാട്: ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിന്റെ 44 ാ മത് സ്ഥാപക ദിനാഘോഷം മുൻമന്ത്രി സി ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി.രാജ്,കെ.എ. എസ് മുഖ്യപ്രഭാഷണം നടത്തി.മാർത്തോമാ കോളേജ് ഫോർ ദി ഡെഫ് വൈസ് പ്രിൻസിപ്പാൾ ഫാ.ജോർജ് വർഗീസ്, പി.ടി.എ പ്രസിഡന്റ് ആർ.ഭാസ്‌കരൻ ,സ്‌കൂൾ പ്രധാനാദ്ധ്യാപിക എസ്.ഷീല , ബാലചന്ദ്രൻ ബദിയടുക്ക എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു ജേതാക്കളെ അനുമോദിച്ചു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ.മാത്യു ബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി.ജോഷിമോൻനന്ദിയും പറഞ്ഞു.