കണ്ണൂർ: ജോലിക്കിടെ സുരക്ഷാ ജീവനക്കാരനെ കുത്തിപരിക്കൽപ്പിച്ചു. മേലേ ചൊവ്വാ അസറ്റ് ഹോം സുരക്ഷാ ജീവനക്കാരനായ വലിയന്നൂരിലെ ചന്ദ്രനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. പ്രതിയെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെവിക്കും കഴുത്തിനും പരിക്കേറ്റ ചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ കാബിനടുത്ത് നിൽക്കുകയായിരുന്ന ചന്ദ്രനെ അവിടെയെത്തിയ ചട്ടുകപ്പാറ സ്വദേശിയായ യുവാവ് കത്തിയെടുത്ത് വീശുകയായിരുന്നു.