padanna-
ഹരിത കർമ്മ സേനക്ക് സുരക്ഷ ഉപകരണങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി മുഹമ്മദ് അസ്ലം നിർവ്വഹിക്കുന്നു

പടന്ന:പടന്ന ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കു മഴക്കോട്ട്, വെയിംഗ് മെഷീൻ, ബൂട്ട്, കൈയുറ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ നൽകി. വൈസ് പ്രസിഡന്റ് പി.ബുഷ്റയുടെ അദ്ധ്യക്ഷതയിൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം നിർവ്വഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച വാർഡ് പതിനഞ്ചിലെ കെ സുമതി, കെ.ആശ എന്നിവർ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിൽകുമാർ , മെമ്പർ പി.പി.കുഞ്ഞികൃഷ്ണൻ, നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ പി.വി.ദേവരാജൻ എന്നിവർ സംസാരിച്ചു. കൺസോർഷ്യം സെക്രട്ടറി കെ.രജനി , പ്രസിഡന്റ് യു.വിനോദിനി എന്നിവർ ഹരിതകർമ്മസേനാ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഹെഡ് ക്ലാർക്ക് ബാബു അപ്യാൽ സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ കെ.രജിഷ നന്ദിയും പറഞ്ഞു.