കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ സൂത്രധാരൻ എ.കെ.ജി സെന്റർ ആക്രമണത്തിന് അറസ്റ്റിലായ സുഹൈൽ ഷാജഹാനാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ആക്രമണം നടന്നപ്പോൾ വിമാനത്തിൽ സുഹൈൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായി പത്രത്തിൽ ഫോട്ടോ കണ്ടപ്പോഴാണ് രണ്ടും ഒരാളാണെന്ന് മനസ്സിലായത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുധാകരനാണെന്നും ഇ.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര കമ്മറ്റി യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിമർശിച്ചെന്ന വാർത്ത ഇ.പി ജയരാജൻ തള്ളി. ചർച്ചയിൽ കെ .രാധാകൃഷ്ണനും താനും പങ്കെടുത്തിട്ടില്ല. തെറ്റായ വാർത്തയ്ക്കെതിരെ വക്കീൽ നോട്ടീസ് അയയ്ക്കും.