nareekode

നരിക്കോട് :വനമഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ കണ്ണവം റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഹരിതകേരളം മിഷനും, പൊയിലൂർ വനസംരക്ഷണ സമിതിയും ചേർന്ന് നരിക്കോട്മല ഗവ.എൽ.പി സ്‌കൂളിൽ ഫല വൃക്ഷതൈകൾ നട്ടു
വനംവകുപ്പ് നൽകിയ 100 ഓളം ഫലവൃക്ഷ തൈകളാണ് നടുന്നത് ഉദ്ഘാടനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപൊയിൽ നിർവഹിച്ചു സ്‌കൂളിലെ 25 സെന്റിലാണ് വൃക്ഷതൈകൾ നട്ടത്. തുടർന്ന് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ സുരേഷ് കുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപൊയിൽ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി.പ്രശോഭ് ,ഹരിതകേരളം മിഷൻ ജില്ലാ റസോഴ്സ് പേഴ്സൺ ബാലൻ വയലേരി, പൊയിലൂർ വനസംരക്ഷണ സമിതി പ്രസിഡന്റ് പി.വി.സണ്ണി രാജൻ എന്നിവർ സംസാരിച്ചു