janasevana

തലശ്ശേരി: ലയണിസ്റ്റിക് വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി ലയൺസ് ക്ളബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഡോക്ടേർസ് ദിനത്തിന്റെ ഭാഗമായി ഡോക്ടർ വി.വിജുമോൻ, ഡോക്ടർ ജെ.എൻ മിഥുൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ രക്ത ദാനം നടത്തി.ചാർട്ടേഡ് അക്കൗണ്ടന്റ് മുൻ ഡിസ്ട്രിക്ട് ഗവർണർ ടി.കെ രജീഷിനെയും ആദരിച്ചു.മഹിളാ മന്ദിരത്തിൽ ഭക്ഷണക്കിറ്റ് നൽകി.തുടർന്ന് പരിസ്ഥിതി പരിപാലനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. പ്രസിഡന്റ് സി.എൻ.മുരളി അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ചെയർ പേഴ്സൺ പി.പി.സുധേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.രാധാകൃഷ്ണൻ, ട്രഷറർ ഇ.എൻ.അനൂപ് കെ.കെ.ലതിക ,അഡ്വ.വി.ടി.ഷീല സംബന്ധിച്ചു