chayamvepp

മാതമംഗലം:ശ്രീ തായ്പരദേവത തെക്കൻ കരിയാത്തൻ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രധാരു ശില്പങ്ങളെ പ്രകൃതിദത്ത ഛായങ്ങളാൽ അലങ്കരിക്കുന്ന കിടാര സമുദായത്തിലെ പാരമ്പര്യകലാകാരന്മാരെ ആദരിച്ചു. ക്ഷേത്രത്തിൽ നടന്ന യോഗത്തിൽ ഡോ.വൈ.വി.കണ്ണൻ ഉപഹാരം നൽകി . ക്ഷേത്ര പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിച്ചു.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഗണേശന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ടി. തമ്പാൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ക്ഷേത്രകലയുടെ പ്രാധാന്യവും പാഠ്യപദ്ധതിയും എന്ന വിഷയത്തെ കുറിച്ച് ഫോക്‌ലോർ ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ.വൈ.വി.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി പി.വി.അജയൻ സ്വാഗതം പറഞ്ഞു.