aseez-mahi

മാഹി:മാഹി സ്‌പോർട് ക്ലബ്ബിന്റെ 39ാമത് നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ചിത്ര രചനാമത്സര വിജയികൾക്കുള്ള സമ്മാനവിതരണചടങ്ങ് പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസ്സീസ്സ് മാഹി ഉദ്ഘാടനം ചെയ്തു. ചിത്രകാരിയുമായ കലൈമാമണി സതീശങ്കർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡൽ ചാലക്കര സെന്റ് തെരെസാസ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി ആദിലക്ഷ്മി കരസ്ഥമാക്കി.മാഹി സ്‌പോർട്സ് ക്ലബ്ബ് പ്രസിഡന്റ് കെ.സി നിഖിലേഷ് അദ്ധ്യക്ഷം വഹിച്ചു . ക്ലബ്ബ് സെക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.