cv-

ചെറുവത്തൂർ :ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്. സി വി.പ്രമീള ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പത്മിനി, ഗ്രാമ പഞ്ചായത്ത്‌ അംഗം ഡി.എം. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പച്ചക്കറി തൈകൾ, വിത്തുകൾ, തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, ഫലവൃക്ഷ തൈകൾ മുതലായവ ചന്തയിൽ ലഭ്യമാക്കി. കൃഷി ഓഫീസർ ജി.നിഷ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി.ഹരീന്ദ്രൻ നന്ദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റുമാരായ ഇ.വി.ശ്രീജ ,കെ.വി.രൂപ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.