d

കണ്ണൂർ: അമിത വേഗതയിൽ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്‌റ്റേഷനിലെ സി.പി.ഒ ലിതേഷിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഏച്ചൂരിൽ നടന്ന അപകടത്തിൽ മുണ്ടേരിയിലെ വനിതാ സഹകരണ സംഘം ബിൽ കളക്ടറായ ബീന(56)യാണ് മരിച്ചത്. റോഡിനരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.