haritham

കണ്ണൂർ:ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ജില്ലയിൽ ഹരിതപദവി കൈവരിച്ച് 923 സ്ഥാപനങ്ങൾ. സർക്കാർ ഓഫീസുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഓഫീസ് കോംപ്ലക്സുകൾ,കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവയിലാണ് പരിശോധന നടന്നത്.

ശുചിത്വ,മാലിന്യ സംസ്‌കരണവും ഹരിതചട്ടപാലനവും ഹരിതകേരളംമിഷനുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയാണ് പരിശോധന നടന്നത്. ഹരിത കേരളം മിഷനും ശുചിത്വമിഷനും സംയുക്തമായാണ് ഹരിത ഓഡിറ്റിംഗ് നടത്തുന്നത്. പ്രത്യേകം പരിശോധനാസമിതിയെ ഇതിനായി നിയോഗിച്ചിരുന്നു. സമിതിയംഗങ്ങൾ ജില്ലാതല ഓഫീസുകൾ, തദ്ദേശ സ്വയംഭരണസ്ഥാപന ഓഫീസുകൾ, ബ്ലോക്ക് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. 22 ഇനങ്ങളുടെ പരിശോധനയിൽ നൂറിൽ 90 മുതൽ മുകളിൽ നേടുന്ന ഓഫീസുകൾക്ക് എ ഗ്രേഡും 80 മുതൽ 89 വരെ നേടുന്നവർക്ക് ബി ഗ്രേഡും 70മുതൽ 79 വരെ നേടുന്നവർക്ക് സി ഗ്രേഡുമാണ് നൽകുന്നത്. സംസ്ഥാനതലത്തിൽ 9210 ഓഫീസുകൾക്കാണ് ഹരിതപദവി ലഭിച്ചത്.

ഹരിത -ശുചിത്വ സ്റ്റാർ റേറ്റിംഗ് കിട്ടാൻ

അജൈവ മാലിന്യ സംസ്‌കരണത്തിന് ബിൻ ,അജൈവ മാലിന്യങ്ങൾ പ്രതിമാസം ശേഖരണ ഏജൻസിക്ക് കൈമാറുക,ടോയ്ലറ്റുകൾ ശുചിയായി സംരക്ഷിക്കൽ എന്നിവയാണ് നിർബന്ധമായും പാലിക്കേണ്ട ഘടകങ്ങൾ.ഇതിന് പുറമെ ഹരിത ശുചിത്വ മേഖലയിൽ ഓരോ ഓഫീസും അധികമായി സ്വയം ആർജ്ജിക്കുന്ന നേട്ടങ്ങൾ കൂടി പരിഗണിച്ചാണ് അഡീഷണൽ ഗ്രേഡിംഗ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത് .

അനുബന്ധ മാനദണ്ഡങ്ങൾ
ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ തനത് സംവിധാനം
ശുചിത്വ സൗന്ദര്യവത്കരണ പ്രവർത്തനം
ഇന്റേൺ പ്ലാന്റുകൾ വച്ചു പിടിപ്പിക്കൽ, മാറാലകൾ ഇല്ലാത്ത ഓഫീസ്

ഉപയോഗശൂന്യമായ പേനകളുടെ ശേഖരണം ,
തുണ്ട് കടലാസുകൾ ഉൾപ്പെടെ ശേഖരിക്കാൻ സംവിധാനം,
 ചടങ്ങുകൾ, പരിപാടികൾ എന്നിവയിൽ ഹരിത പെരുമാറ്റച്ചട്ടം

സ്വന്തമായി പൂന്തോട്ടം, ചെറിയ കൃഷിത്തോട്ടം,

 ഓഫീസിന്റെ ഭാഗങ്ങളിൽ വ്യത്യസ്തമായ ശുചിത്വ പരിചരണം

1064 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

606 ഓഫീസുകൾ

290വിദ്യാഭ്യാസ സ്ഥാപനങ്ങൾ-

10 ഓഫീസ് കോംപ്ലക്സുകൾ

1കമ്മ്യൂണിറ്റി ഹാൾ

16 മറ്റുളളവ

9210 ആകെ.