interview

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ടൈപ്പ് റൈറ്റിംഗ് തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അദ്ധ്യാപക നിയമത്തിനായുള്ള ഇന്റർവ്യു 8 ന് രാവിലെ 10ന് നടക്കും. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻ‌ഡ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ റെഗുലർ ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം 5ന് രാവിലെ 10ന് മുമ്പ് കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. ഫോൺ: 04672211400, 9995145988.