കാസർകോട് : അംശാദായം വർദ്ധിപ്പിച്ചിട്ടും അനുകൂല്യങ്ങൾ വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ക്ഷേമനിധി ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം നിർവ്വഹിച്ചു.എ.കെ.പി.എ ജില്ലാ പ്രസിഡന്റ് കെ.സി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം,ജില്ലാ ഭാരവാഹികളായ ഷെരീഫ് ഫ്രെയിം ആർട്ട്, വി.വി.വേണു, പ്രജിത് കളർ പ്ലസ്, വി.എൻ രാജേന്ദ്രൻ, ജില്ലാ വെൽഫെയർ ഫണ്ട് ചെയർമാൻ കെ.സുധീർ, എ.വാസു, രേഖ മുള്ളേരിയ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ സ്വാഗതവും ജില്ലാ ട്രഷറർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.